കണ്ണൂര്‍: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മുസ്ലിം ലീഗ് നേതാവ് മരിച്ചു. മയ്യില്‍, കൊളച്ചേരി, പള്ളിപ്പറമ്പ്, സദ്ദാംമുക്കിലെ പുതിയപുരയില്‍ യൂസഫ് (55) ആണ് മരിച്ചത്. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ചെറുവത്തല മൊട്ടയിലെ മാര്‍ബിള്‍ഷോപ്പ് ഉടമയുമാണ്.
ചൊവ്വാഴ്ച രാവിലെ 8.30ന് ചെക്കിക്കുളം, പള്ളിയത്തായിരുന്നു അപകടം. മത്സ്യം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു യൂസഫ്. ഭാര്യ: മുംതാസ്. മക്കള്‍: ഫൈറൂസ്, ഫര്‍ഹദ്, ഹഫ. സഹോദരങ്ങള്‍: ഈസ, റസാഖ്, നൗഷാദ്, സക്കീന, ഫള്‌ലു.