ഷിരൂരില്‍ കാണാതായ അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് കണ്ടെത്തി

കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ വാഹനത്തിന്റെ ക്രാഷ് ഗാര്‍ഡ് ഗംഗാവലി പുഴയില്‍നിന്ന് കണ്ടെത്തി. ലോറിയുടമ മനാഫ് ഇതു അര്‍ജുന്റെ ലോറിയുടേതാണെന്ന് സ്ഥിരീകരിച്ചു. പുഴയില്‍നിന്നു മറ്റൊരു ലോഹഭാഗം കൂടി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ, പൊട്ടി വീണ ഇലക്ട്രിക് ടവറിന്റെ ഒരുഭാഗവും ഒരു കെട്ട് കയറും കണ്ടെത്തിയിരുന്നു. നാവിക സേന സംഘം മാര്‍ക്ക് ചെയ്ത സ്ഥലത്ത് നിന്നാണ് കയര്‍ കിട്ടിയത്. കണ്ടെത്തിയ കയര്‍ അര്‍ജുന്‍ ഓടിച്ച ലോറിയുടേതാണെന്ന് വാഹനത്തിന്റെ ഉടമ മനാഫ് ഉറപ്പാക്കിയിരുന്നു. അതിനിടെ ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടര്‍ന്ന് പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ തെരച്ചില്‍ അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങി.
അതേസമയം, വീണ്ടും വന്ന മഴ തെരച്ചിലിന് വെല്ലുവിളിയാവുകയാണ്. അടുത്ത മൂന്ന് ദിവസം ഉത്തര കന്നഡ ജില്ലയിലും തീരദേശ കര്‍ണാടകയിലെ ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇത് ഷിരൂരിലെ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തെരച്ചിലിനും തടസമാകും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് പ്രസിഡന്റ്; സ്വര്‍ണ്ണം പോലത്തെ പഞ്ചായത്ത് ബജറ്റ്; 24 മെമ്പര്‍മാര്‍ക്കും 5 മുന്‍ പ്രസിഡന്റ് മാര്‍ക്കും 13 ആസൂത്രണ സമിതി അംഗങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണനാണയവും ടാബും; ഒടുവില്‍ വിജിലന്‍സ് അന്വേഷണവും
തൃക്കരിപ്പൂരില്‍ സ്ഥാനാര്‍ത്ഥിയാവാന്‍ കുപ്പായം തുന്നി കാത്തിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ കോഴി കോട്ടുവായ് ഇട്ടപോലെ; തൃക്കരിപ്പൂരില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

You cannot copy content of this page