വീണ്ടും ഹവാല വേട്ട; കാൽ കോടി രൂപയുമായി കാർ യാത്രക്കാരൻ പിടിയിൽ

 

കാസർകോട്: കാസർകോട് ജില്ലയിൽ വീണ്ടും ഹവാല വേട്ട. കാൽ കോടിയോളം രൂപയുമായി കാർ യാത്രക്കാരൻ അറസ്റ്റിൽ. പള്ളിക്കര കല്ലിങ്കാൽ സ്വദേശി ഷംസു സലാം (61) ആണ് പൊലീസിന്റെ പിടിയിലായത് . രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ യുടെ നിർദ്ദേശപ്രകാരം  ഹൊസ്ദുർഗ്ഗ് പൊലീസ് ബുധനാഴ്ച്ച മഡിയനിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് പണം കണ്ടെത്തിയത്. വാഗൺ ആർ കാറിൽ നിന്നാണ് 24,79, 300 രൂപ പിടികൂടിയത്. എസ് ഐ അഖിലും സംഘവുമാണ് ഹവാലാ പണം പിടികൂടിയത്.  ചൊവ്വാഴ്ച്ച പടന്നയിൽ വച്ചു എം.കെ. ഹാഷിമി (41) നെ ചന്തേര പൊലീസ് പിടികൂടിയിരുന്നു.9.12 ലക്ഷം രൂപ ഇയാളിൽ നിന്നു പിടികൂടിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരിക്കാടി ടോള്‍ ബൂത്തില്‍ വാഹന നിയന്ത്രണവും ഹമ്പ് നിര്‍മ്മാണവും: ക്ഷുഭിതരായ നാട്ടുകാര്‍ പ്രതികരിച്ചു; ടോള്‍ പിരിവു തുടങ്ങുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ഉറപ്പ്
പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ കുമ്പളയില്‍ ലീഗിനു ഭൂരിപക്ഷം ലഭിച്ചാല്‍ ആരായിരിക്കും പ്രസിഡന്റ്? എ കെ ആരിഫോ, എം പി ഖാലിദോ? അതിനു പറ്റിയവര്‍ വേറെയുമുണ്ടെന്നും അവകാശവാദം; തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പേ കുമ്പളയില്‍ ആവേശത്തിര

You cannot copy content of this page