കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ നേരത്ത് ഗൃഹനാഥന്‍ തൊഴുത്തില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, കോളിയൂര്‍, കൊടങ്കൈയിലെ സഞ്ജീവ മൂല്യ (64)യാണ് മരിച്ചത്. വീട്ടുകാര്‍ തിങ്കളാഴ്ച രാവിലെ ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോള്‍ സഞ്ജീവ മൂല്യയെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് തെരയുന്നതിനിടയിലാണ് തൊഴുത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ താഴെയിറക്കി മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.ആശാരിപ്പണിക്കാരനാണ് സഞ്ജീവ മൂല്യ. ഭാര്യ: സുനന്ദ. മക്കള്‍: പ്രകാശ്, പ്രശാന്ത്, രേഷ്മ. മരുമക്കള്‍: ആശ, സാമിനി. മരുമകന്‍: ചന്ദ്രഹാസ.