കാസര്‍കോട്: സഹോദരന്റെ വീട്ടിലേക്ക് പുറപ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി.
ദേലംപാടി സ്വദേശി രാമന്റെ ഭാര്യ സി.കെ പാര്‍വതി(72)യുടെ മൃതദേഹമാണ് അടുക്കതൊട്ടി പുഴയില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് പാര്‍വതിയെ കാണാതായത്. കര്‍മംതൊടിയിലുള്ള സഹോദരന്റെ വീട്ടില്‍പോകുന്നുവെന്ന് മകള്‍ ധര്‍മാവതിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് വിവരമൊന്നും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയിരുന്നു. പഴ്‌സ്, ആഭരണങ്ങള്‍ എന്നിവ വീട്ടില്‍ വച്ചാണ് പോയത്. അതിനിടെ ചെരിപ്പ് അടുക്കതൊട്ടി പുഴക്കരയില്‍ കണ്ടെത്തിയതോടെ ഫയര്‍ഫോഴ്‌സിനെ വിളിച്ചുവരുത്തി രണ്ടുദിവസം പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഉത്രാട ദിവസം നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.