മഞ്ചേശ്വരത്ത് ഈദ് മീലാദ്-ഉന്‍-നബി ഭയഭക്തിയോടെയും ആവേശത്തോടെയും ആഘോഷിച്ചു.
മസ്ജിദുകളുടെയും മദ്രസകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു.
ഉദ്യാവരം ആയിരം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രൗഢഗംഭീരമായ ഈദ് മീലാദ് ഘോഷയാത്രയ്ക്ക് മസ്ജിദ് പ്രസിഡന്റ് സൈഫുള്ള തങ്ങള്‍, ബാവ ഹാജി, ഇബ്രാഹിം ഹാജി, ഇബ്രാഹിം, എസ്.എം.ബഷീര്‍, പള്ളി കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി. മസ്ജിദിന് കീഴിലുള്ള 13 മഹല്ലുകളിലെ മദ്രസ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഘോഷയാത്രയില്‍ പങ്കെടുത്തു. ഉദ്യാവരം ജുമാ മസ്ജിദ് അങ്കണത്തില്‍ നിന്നാരംഭിച്ച ജാഥ കുഞ്ചത്തൂര്‍ വരെ പോയി തിരിഞ്ഞ് മസ്ജിദ് അങ്കണത്തില്‍ തിരികെയെത്തി.
തൂമിനാട് അല്‍ ഫത്താഹ് ജുമാമസ്ജിദിന്റെയും അതിര്‍ത്തി പ്രദേശത്തെ സിറാജുല്‍ ഇസ്ലാം മദ്രസയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രക്ക് മസ്ജിദ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ എ.ആര്‍., സെക്രട്ടറി മുഹമ്മദ് ഹനീഫ്, മസ്ജിദ് ഖത്തീബ് അബ്ദുല്‍ റഊഫ് ഇസാമി, മസ്ജിദ് കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
പൊസോട് മഹിയുദ്ദീന്‍ ജുമാ മസ്ജിദിന്റെയും മംബുല്‍ ഉലൂം മദ്രസയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഈദ് മീലാദ് ഘോഷയാത്രക്ക് മസ്ജിദ് പ്രസിഡന്റ് ആര്‍.കെ.ബാവ ഹാജി, സെക്രട്ടറി കെ.കെ.മൊയ്തീന്‍ കുഞ്ഞി ഹാജി, മസ്ജിദ് ഖത്തീബ് ഷബീര്‍ ഫൈസി, കമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കി.
നൂറുല്‍ ഹുദാ മദ്രസ ഗൗസിയ നഗര്‍ പിരാറ മൂല ഇതിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈദ് മീലാദ് ഘോഷയാത്രക്ക് പള്ളി കുഞ്ഞി ഹാജി, ഹാരിസ് ഹാജി, മുഹമ്മദ് ഹാജി, മുഹമ്മദ് റഫീഖ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോട്ടപ്പുറം ഇസ്ലാഹുല്‍ ഇസ്ലാം സംഘത്തിന്റെയും നൂറൂല്‍ ഇസ്ലാം മദ്രസ്സ സുന്നി ബാലവേദിയുടെയും ആഭിമുഖ്യത്തില്‍ നബിദിനാഘോഷ യാത്ര നടത്തി. കോട്ടപ്പുറം ജമാഅത്ത് പ്രസിഡണ്ട് കെ.പി. കമാല്‍, ജനറല്‍ സെക്രട്ടറി ഇ.എം. കുട്ടി ഹാജി, ഖത്വീബ് അഹമ്മദ് സയീദ് ഫാളിലി, സദര്‍ മുഅല്ലിം മജീദ് നിസാമി, ഇ.ഖാലിദ് ഹാജി, റഫീഖ് കോട്ടപ്പുറം, എന്‍.പി.സൈനുദ്ദീന്‍, കോട്ടയില്‍ റഹൂഫ്, എ.പി. കുഞ്ഞബ്ദുള്ള, പി. ഇസ്മായില്‍ ഹാജി, ഷംസുദ്ദീന്‍ അരിഞ്ചിര, എന്‍.പി.റഹീം, എന്‍.പി.ഹമീദ്, കെ.എം.കുഞ്ഞുട്ടി ഹാജി, പെരുമ്പ മുഹമ്മദ് കുഞ്ഞി, കെ.പി.മൊയ്തു ഹാജി നേതൃത്വം നല്‍കി.