കണ്ണൂര്‍: അതിരു കടന്ന ഓണാഘോഷം; ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കാര്‍ ഓടിച്ച മൂന്നു പേരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. കാഞ്ഞിരോട്ടെ ഒരു സ്വാശ്രയ കോളജില്‍ സംഘടിപ്പിച്ച ഓണാഘോഷമാണ് ഏതാനും വിദ്യാര്‍ഥികളുടെ കൈവിട്ട കളി കാരണം ആശങ്ക ഉയര്‍ത്തിയത്. രണ്ടു കാറുകളുടെ ഡോറിനു മുകളിലും ബോണറ്റിനു മുകളിലും കയറിയിരുന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും സാഹസികയാത്ര നടത്തുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടതോടെ കണ്ണൂര്‍ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ റിയാസ്, ഷൈജന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ കണ്ടെത്തുകയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനു മൂന്നു പേരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു. കൂടാതെ രണ്ട് മാസത്തെ സന്നദ്ധ പ്രവര്‍ത്തനം നടത്താനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആര്‍.ടി.ഒ ബി.സാജു പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അതിരു കടന്ന ആഘോഷം ഏറെ നേരം സമീപവാസികളിലും നാട്ടുകാരിലും പരിഭ്രാന്തിക്കിടയാക്കി.
