ന്യൂദെല്‍ഹി: മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനു സുപ്രീം കോടതി ജാമ്യം അനുവദിച്ചു. സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജൂണ്‍ 26ന് ആണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റു ചെയ്തത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ഭൂയന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്നു അഭിപ്രായപ്പെട്ടു കൊണ്ടാണ് സുപ്രിം കോടതി കെജ്‌രിവാളിനു ജാമ്യം അനുവദിച്ചത്.