സംസ്ഥാനത്ത് വിവിധ അവധികള്‍ തുടര്‍ച്ചയായി വരുന്നതിനാല്‍ നാളെ മുതല്‍ മുതല്‍ ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. ശനി മുതല്‍ അടുത്ത തിങ്കള്‍വരെ തുടര്‍ച്ചയായി ബാങ്ക് അവധിയാണ്. ശനിയാഴ്ച രണ്ടാം ശനി അവധി, ഞായര്‍ തിരുവോണ അവധി, തിങ്കള്‍ നബിദിന അവധി എന്നിവ മൂലമാണ് തുടര്‍ച്ചയായി ബാങ്ക് അവധി വരുന്നത്. ബുധന്‍, വ്യാഴം, വെള്ളി എന്നിങ്ങനെ അടുത്ത ആഴ്ചയും മൂന്നുദിവസം മാത്രമാണ് ബാങ്ക് പ്രവര്‍ത്തിക്കുക. അടുത്ത ശനിയാഴ്ച ശ്രീനാരായണഗുരു സമാധി ദിന അവധിയും, ഞായര്‍ അവധിയുമുണ്ട്. ബാങ്കുകളെ ആശ്രയിച്ച് ഇടപാടുകള്‍ നടത്തുന്നവരും ബിസിനസുകാരും തുടര്‍ച്ചയായി വരുന്ന ബാങ്ക് അവധി മൂലം വലയും.