മാഹിയില്‍ നിന്ന് വന്‍ തോതില്‍ മദ്യം കര്‍ണാടകയിലേക്ക് ഒഴുകുന്നു. മട്ടന്നൂരില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയില്‍ 12 കെയ്‌സ് മദ്യമാണ് പിടികൂടിയത്. മൂന്നു കര്‍ണാടക സ്വദേശികള്‍ പിടിയിലായി. വ്യാഴാഴ്ച രാവിലെ 6 മണിയോടെ മട്ടന്നൂര്‍ പാലോട്ട്പള്ളിയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോള്‍, ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം. 750 മില്ലിയുടെ 12 കെയ്‌സ് മദ്യമാണ് പിടികൂടിയത്. സംഭവത്തില്‍ കര്‍ണാടക സ്വദേശികളായ നന്ദന്‍ ഗൗഡ, നടരാജ, നാഗരജാ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാഹിയില്‍ അര ലക്ഷത്തിലധികം രൂപ വിലവരുന്ന മദ്യമാണ് ഇവരില്‍ നിന്ന് പിടികൂടിയത്. മട്ടന്നൂര്‍ എസ്‌ഐ എന്‍ആര്‍ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച മദ്യം കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.