സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ പൊലീസും ഞെട്ടി; പിടിയിലായത് അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍, മഞ്ചേശ്വരത്തെ വീടു കവര്‍ച്ചാക്കേസ് തെളിഞ്ഞു

 

കാസര്‍കോട്: അന്തര്‍സംസ്ഥാന കവര്‍ച്ചക്കാരന്‍ മഞ്ചേശ്വരത്ത് അറസ്റ്റില്‍. മഞ്ചേശ്വരം, മച്ചംപാടി സ്വദേശിയും ഇപ്പോള്‍ കര്‍ണ്ണാടകയിലെ ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ എന്ന ഗോളി ഹനീഫ (34)യെ ആണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ ടോള്‍സണ്‍ ജോസഫും എസ്.ഐ നിഖിലും ചേര്‍ന്ന് അറസ്റ്റു ചെയ്തത്. രാത്രിയില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ മുന്‍ കരുതലായി അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മാസങ്ങള്‍ക്ക് മുമ്പു സുങ്കതക്കട്ട, നച്ചിലപ്പദവിലെ പൂട്ടിയിട്ട ഒരു വീട്ടില്‍ കവര്‍ച്ച നടത്തിയത് താനാണെന്നു മുഹമ്മദ് ഹനീഫ് സമ്മതിച്ചതെന്നു പൊലീസ് പറഞ്ഞു. ടാബ്, സ്പ്രിംഗളറുകള്‍ തുടങ്ങിയ സാധനങ്ങളാണ് അന്നു കവര്‍ച്ച പോയിരുന്നത്. പ്രതിക്കെതിരെ കര്‍ണ്ണാടകയിലും നിരവധി കേസുകളുള്ളതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page