കാസര്‍കോട്: ചെറുവത്തൂര്‍ മുന്‍ എഇഒ കെ സുബാഷ് ചന്ദ്രബോസ്(86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട്. ദീര്‍ഘകാലം കാടംങ്കോട് ജി.എഫ്.വി.എച്ച്.എസ്.എസിലെ ഹെഡ്മാസ്റ്ററായിരുന്നു. കൃഷി വകുപ്പിലും ആരോഗ്യവകുപ്പിലും ജോലി ചെയ്ത ശേഷമാണ് സ്കൂള്‍ അധ്യാപകനായത്. ചെറുവത്തൂര്‍ എ.ഇഒ ആയാണ് വിരമിച്ചത്. അധ്യാപക സംഘടനാ രംഗത്തും സജീവമായിരുന്നു. പുരോഗമനകലാ സാഹിത്യ സംഘം മുന്‍ ജില്ലാകമ്മിറ്റയംഗം, സിപിഎം തുരുത്തി മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
കാടങ്കോട്, തുരുത്തി പ്രദേശത്തെ സാമൂഹ്യ-സാസ്കാരിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു ചന്ദ്രബോസ്. കാര്‍ത്യായനിയാണ് ഭാര്യ. സുനില്‍ ബോസ്, സലില്‍ ബോസ്(ഇരുവരും ഗള്‍ഫ്), സുധീപ് ബോസ്, സജിത്ത് ബോസ് എന്നിവര്‍ മക്കളാണ്.