കാസര്‍കോട്: ഒരു ഇടവേളയ്ക്ക് ശേഷം കൊടിയമ്മയില്‍ പന്നിക്കൂട്ടമിറങ്ങി. മൈങ്കൂടല്‍ റോഡിലാണ് പന്നിക്കൂട്ടം വിലസുന്നത്. പന്നിക്കൂട്ടം വാഹനയാത്രക്കാര്‍ക്കാണ് ഏറെ ദുരിതമുണ്ടാക്കുന്നത്. പന്നികളുടെ ആക്രമണം കാരണം നിരവധി വാഹനാപകടങ്ങളാണ് ഈ മേഖലയിലുണ്ടായത്. മൂന്നുമാസം മുമ്പ് പന്നിയുടെ ആക്രമണത്തില്‍ ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റിരുന്നു. ഇരുചക്രവാഹനയാത്രക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ഒരുപോലെ ശല്യമാണ് പന്നിക്കൂട്ടങ്ങള്‍. പട്ടാപ്പകല്‍പോലും പേടിയില്ലാതെ റോഡിലാണ് പന്നികള്‍. ബംബ്രാണ, ആരിക്കാടി, പൂക്കട്ട, കളത്തൂര്‍, ഇച്ചിലംപാടി തുടങ്ങിയ സ്ഥലങ്ങളിലെ ഏക്കര്‍ കണക്കിന് കൃഷിയാണ് കഴിഞ്ഞ വര്‍ഷം പന്നികള്‍ നശിപ്പിച്ചത്. പന്നികളുടെ ശല്യം രൂക്ഷമായതോടെ എകെഎം അഷ്‌റഫ് എല്‍.എല്‍.എ വിഷയം നിയമസഭയില്‍ സബ് മിഷലൂടെ അറിയിച്ചിരുന്നു. വനം വകുപ്പ് മന്ത്രി അതിന് മറുപടിയായി ഉടന്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. പന്നികളെ പിടികൂടി കാട്ടിലയക്കാനുള്ള പദ്ധതി ഒരുക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒരു നടപടിപോലും നടന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.