കാസര്‍കോട്: നാലുമാസം മുമ്പ് കൊച്ചിയിലുണ്ടായ സ്‌കൂട്ടര്‍ അകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചീമേനിയിലെ വിദ്യാര്‍ത്ഥിനി മരിച്ചു. കാനത്തുംപൊയില്‍ സ്വദേശി ടി.വി മോഹനന്റെയും പ്രീമീളയുടെയും
മകള്‍ നായനാ മോഹന്‍(22) ആണ് മരിച്ചത്. കൊച്ചിയില്‍ പഠനത്തിന് ചേര്‍ന്ന നയന ഭക്ഷണം വാങ്ങാന്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടിയില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഏറെ നാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. കണ്ണൂരിലെ ആശുപത്രിയലേക്കും പിന്നീട് മാറ്റിയിരുന്നു. നാട്ടുകാര്‍ ചികില്‍സാ സമിതി രൂപീകരിച്ച് സഹായം നല്‍കിയിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വച്ച് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ മരണപ്പെട്ടു. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ വീട്ടിലെത്തിക്കും. സഹോദരി നന്ദന.