മൂര്‍ഖന്‍ പാമ്പിനെ വായക്കകത്താക്കി വീഡിയോ ചിത്രീകരണം; സ്‌നേക് റെസ്‌ക്യൂവറായ യുവാവ് മരിച്ചു

 

നിസാമാബാദ്: മൂര്‍ഖന്‍ പാമ്പിനെ പിടികൂടി തല വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടയില്‍ യുവാവ് മരിച്ചു. തെലുങ്കാനയിലെ കാമറെഡ്ഡി ദേശായിപ്പേട്ട ഗ്രാമത്തില്‍ കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം നടന്നത്. പാമ്പു പിടുത്തക്കാരനായ മോച്ചി ശിവരാജ് (20) ആണ് മരണപ്പെട്ടത്.
ശിവരാജും പിതാവ് ഗംഗാറാമും സ്‌നേക് റെസ്‌ക്യൂവര്‍മാരാണ്. മൂര്‍ഖന്‍ പാമ്പ് ഉള്ളതായി ദേശായിപേട്ട് കോളനി നിവാസികള്‍ അറിയിച്ചതു പ്രകാരമാണ്, ഗംഗാറാം മകനെ സ്ഥലത്തേക്ക് അയച്ചത്. കഠിനശ്രമത്തിനൊടുവില്‍ ശിവരാജ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. തുടര്‍ന്ന് പാമ്പുമായി ശിവരാജ് വീഡിയോ പകര്‍ത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. മൂര്‍ഖന്റെ തല തന്റെ വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടയിലാണ് ദാരുണമായ സംഭവം നടന്നത്. നാവില്‍ പാമ്പു കടിച്ചതോടെ ശിവരാജ് ബോധം കെട്ടുവീണു. സ്ഥലവാസികള്‍ ശിവരാജിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page