ചെര്‍ക്കളയില്‍ സംയുക്ത സമര സമിതിയുടെ ബഹുജന സംഗമം ചരിത്രമായി; ജനകീയ പ്രതിഷേധമിരമ്പി

 

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണത്തിനായി അശാസ്ത്രീയമായ രീതി അവലംബിക്കുന്ന കമ്പനിക്കെതിരെയും ദേശീയപാത അതോറിറ്റിക്കെതിരെയും ശക്തമായ പ്രതിഷേധവുമായി ചെര്‍ക്കള മുതല്‍ ചട്ടഞ്ചാല്‍ വരെയുള്ള ആക്ഷന്‍ കമ്മിറ്റികള്‍ സംയുക്തമായി ചെര്‍ക്കള ടൗണില്‍ പ്രതിഷേധ ബഹുജന സമര സംഗമം നടത്തി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ സമര സംഗമം ഉദ്ഘാടനം ചെയ്തു.
സി.എച്ച് കുഞ്ഞമ്പു എം.എല്‍എ അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്രിയ, വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് സി വി, ഹനീഫ പാറ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്രിയ, മെമ്പര്‍മാരായ സത്താര്‍ പള്ളിയാന്‍, പി ശിവ പ്രസാദ്, ഖമറുന്നിസ, ഫായിസ, കെ. വേണുഗോപാലന്‍, ഖദീജ, ഫാത്തിമത്ത് ഷറഫു എന്നിവരും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി സെക്രട്ടറി അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, സിപിഎം ഏരിയാ സെക്രട്ടറി ഹനീഫ പാണലം, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി നാസര്‍ ചെര്‍ക്കളം, സി പി എം നേതാവ് അബ്ദുല്‍ റഹിമാന്‍ ധന്യവാദ്, മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജലീല്‍ എരുതും കടവ്, ജനറല്‍ സെക്രട്ടറി ഇഖ്ബാല്‍ ചേരൂര്‍, വ്യാപാരി വ്യവസായ ഏകോപനസമിതി ചെര്‍ക്കള യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി കെ.എ, ജനറല്‍ സെക്രട്ടറി സിദ്ദീഖ് കനിയടുക്കം, മുന്‍ പ്രസിഡണ്ട് ബി എം ഷെരീഫ്, കോണ്‍ഗ്രസ് നേതാവ് ഇസ്മായില്‍ കോലാച്ചിയടുക്കം, ഖാദര്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, സി എച്ച് വടക്കേക്കര, കാദര്‍ പാലോത്ത്, ബി എം എ ഖാദര്‍, എ അബൂബക്കര്‍ ബേവിഞ്ച, ടിഡി കബീര്‍, മുനീര്‍ പി. ചെര്‍ക്കളം, ഹാഷിം ബംബ്രാണി, ബഷീര്‍ കോട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആയിരത്തോളം സമര പോരാളികള്‍ പങ്കെടുത്തു. സംഘാടക സമിതി ചെയര്‍മാന്‍ മൂസ ബി ചെര്‍ക്കള സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ബല്‍രാജ് ബേര്‍ക്ക നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page