നടന്‍ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരുമായി ഉണ്ടായ വാക്ക് തർക്കത്തെ തുടർന്നാണ് സി ഐ എസ് എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം സി ഐ എസ് എഫ് ഉദ്യോഗസ്ഥർ തന്നെ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞു. ഡൊമസ്റ്റിക് ട്രാൻസ്ഫർ ഏരിയയിൽ വച്ച് വിനായകൻ ബഹളം വെച്ച് എന്നാണ് പൊലീസ് പറയുന്നത്. കൊച്ചിയില്‍ നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. നടനെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചതായും വിവരമുണ്ട്. അതേസമയം തടഞ്ഞുവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് താരം ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം ഹൈദരാബാദില്‍ ഇറങ്ങി. തുടര്‍ന്ന് അവിടെ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കയ്യേറ്റത്തില്‍ കലാശിച്ചത് എന്നാണ് ലഭ്യമായ വിവരം. ഇപ്പോഴും വിനായകന്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ തുടരുന്നതായും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തന്നെയുള്ള മുറിയിലേക്ക് മാറ്റി മര്‍ദിച്ചുവെന്നാണ് വിനായകന്‍റെ വെളിപ്പെടുത്തല്‍. എന്നാൽ പെ പൊലീസ് കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽ തെളിവുണ്ടെന്നും വിനായകൻ കൂട്ടിച്ചേർത്തു.