മൊഗ്രാല്‍: കരുണയുടെയും മനുഷ്യസ്‌നേഹത്തിന്റെയും ഉദാത്ത മാതൃകയായ പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ ജന്മദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായി. റബീഹിന്റെ പൊന്നമ്പളി വാനത്തുദിച്ചതോടെയാണ് ഒരു മാസക്കാലത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. ഈ മാസം 16നാണ് നബിദിനം. ഇനി വിശ്വാസി സമൂഹത്തിന് ആനന്ദത്തിന്റെയും, സന്തോഷത്തിന്റെയും ദിനരാത്രങ്ങള്‍.
മസ്ജിദുകളില്‍ മൗലീദ് പാരായണവും സ്വലാത്ത് ധ്വനികളും ഉയര്‍ന്നു കഴിഞ്ഞു. മദ്രസകള്‍ കേന്ദ്രീകരിച്ചു മദ്ഹ് ഗീതങ്ങളും ഇസ്ലാമിക കലാപരിപാടികളും പ്രഭാഷണങ്ങളും അരങ്ങേറും. ആഘോഷങ്ങള്‍ക്കായി പള്ളികളും മദ്രസകളും ഒരുങ്ങിക്കഴിഞ്ഞു. സന്നദ്ധ സംഘടനകളും പുണ്യ റബീഹ് മാസം വിവിധ പരിപാടികളോടെ ആഘോഷിക്കും.
മൊഗ്രാല്‍ മീലാദ് നഗറിലെ മീലാദാഘോഷം സെപ്തംബര്‍ 30ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീലാദ് നഗറില്‍ മുഖ്യരക്ഷാധികാരി എം.എ മൂസ പതാക ഉയര്‍ത്തി. ചടങ്ങില്‍ ഗള്‍ഫ് പ്രതിനിധികളായ ടി.പി അനീസ്, മമ്മുണു, ടി.പി.എ റഹ്‌മാന്‍, സീനിയര്‍ അംഗങ്ങളായ ടി.എ ജലാല്‍, എം.എസ് അബ്ദുല്ല കുഞ്ഞി, ഖാദര്‍ കെ.എം, ശരീഫ് ദീനാര്‍, മുഹമ്മദ്, റഹ്‌മാന്‍, പ്രസിഡണ്ട് ടി.പി ഫസല്‍, സെക്രട്ടറി ശുറൈക്ക്, ട്രഷറര്‍ ഹാഷിര്‍, ജവാദ്, മിദിലാജ്, മഹ്ശൂക്ക് സംബന്ധിച്ചു.