കാസര്‍കോട്: കാഞ്ഞങ്ങാട് ആവിയില്‍ ഇരുനില വീടിന് തീപിടിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഇസ്മയില്‍ ഹാജിയുടെ വീടിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഒരു മുറി പൂര്‍ണമായും കത്തി നശിച്ചു. ഇസ്മയില്‍ ഹാജി പള്ളിയില്‍ പോയ സമയത്താണ് തീപിടിച്ചത്. വിവരത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്ന് അഗ്‌നി രക്ഷാസേനയുടെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി. തീ പൂര്‍ണ്ണമായും അണച്ചു.