കാസര്‍കോട്: തെയ്യം കാണാനെത്തിയ സ്ഥലത്തു വച്ചു പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കറുവപ്പാടി, സങ്കരമൂലയിലെ നിഖില്‍ കുമാറി(21)നെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി സ്‌കൂളില്‍ തുടര്‍ച്ചയായി വരാത്തതിനെത്തുടര്‍ന്ന് അധ്യാപിക അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. തുടര്‍ന്ന് ബദിയഡുക്ക പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയില്‍ നിന്നും മൊഴിയെടുത്തപ്പോഴാണ് സംഭവം നടന്നത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നു വ്യക്തമായത്. തുടര്‍ന്നാണ് കുമ്പള പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്തത്.
