ജോലികഴിഞ്ഞുപോവുകയായിരുന്ന ബാങ്ക് ജീവനക്കാരിയെ കടന്നു പിടിച്ചു; കാറ്ററിംഗ് തൊഴിലാളിയായ മധ്യവയസ്‌കന്‍ പിടിയില്‍

 

കണ്ണൂര്‍: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന ബേങ്ക് ഉദ്യോഗസ്ഥയായ യുവതിയെ കടന്നുപിടിച്ച മധ്യവയസ്‌കനെ പൊലീസ് പിടികൂടി. കാറ്ററിംഗ് തൊഴിലാളി വളപട്ടണം ഫാത്തിമ മന്‍സിലിലെ മുഹമ്മദ് ഇസ്ഹാക്കിനെ (59)യാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രി ഏഴരമണിയോടെ താവക്കര പുതിയ ബസ്സ്റ്റാന്റിന് സമീപത്താണ് സംഭവം. മാനന്തവാടി പൊലീസ് സ്റ്റേഷന്‍പരിധിയിലെ ഇരുപത്തിനാലുകാരിയെയാണ് പ്രതി കടന്നുപിടിച്ചത്. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പൊലീസ് പ്രതിയെ മണിക്കൂറു കള്‍ക്കുള്ളില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page