പൊക്കിള്‍ക്കൊടി മുറിക്കാത്ത ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍; തെരുവു നായക്കൂട്ടത്തില്‍ നിന്നു രക്ഷപ്പെട്ടത് ഭാഗ്യത്തിന്

 

പൊക്കിള്‍ക്കൊടി പോലും മുറിച്ചു മാറ്റാത്ത നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഉത്തരകര്‍ണ്ണാടക, കാര്‍വാര്‍, വിജയനഗറിലാണ് സംഭവം. നിരവധി ചെറിയ വീടുകള്‍ ഉള്ള സ്ഥലത്താണ് ഒരു ദിവസം പോലുമാകാത്ത പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ടാണ് പരിസരവാസികള്‍ ഉണര്‍ന്നത്. ഏതെങ്കിലും വീട്ടില്‍ നിന്നാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കരച്ചില്‍ തുടര്‍ന്നതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളില്‍ ചിലര്‍ പരിശോധിച്ചപ്പോഴാണ് വഴിയരുകില്‍ നിലത്ത് കിടത്തിയ നിലയില്‍ ചോരക്കുഞ്ഞിനെ കണ്ടെത്തിയത്. ഉടന്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി കുഞ്ഞിനെ കസ്റ്റഡിയിലെടുത്തു ആശുപത്രിയിലേക്ക് മാറ്റി. അവിഹിതത്തില്‍ പിറന്ന കുഞ്ഞിനെ ആരെങ്കിലും ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സംശയിക്കുന്നത്. സാധാരണ നിലയില്‍ തെരുവുനായകള്‍ കൂട്ടത്തോടെ എത്തുന്ന സ്ഥലത്താണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. തെരുവു നായകളുടെ ശ്രദ്ധയില്‍ പെടാത്തതിനാലാണ് കുഞ്ഞിന്റെ ജീവന്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page