തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എ.ഡി.ജി.പി എം.ആര്‍ അജിത്ത് കുമാറിനെതിരെയും ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃശൂര്‍പ്പൂരം കലക്കിയത് മുഖ്യമന്ത്രിയാണ്. തൃശൂര്‍ പൂരത്തിനിടയില്‍ കമ്മീഷണര്‍ അഴിഞ്ഞാടുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എ.ഡി.ജി.പി ഇടപെട്ടില്ല. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയത്. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കണം. എ.ഡി.ജി.പിക്ക് ആര്‍.എസ്.എസ് ബന്ധം ഉണ്ട്. അതു കൊണ്ടാണ് എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. മുഖ്യമന്ത്രിക്കു വേണ്ടി എം.ആര്‍ അജിത്ത്കുമാര്‍ പ്രമുഖ ആര്‍.എസ്.,എസ് നേതാവിനെ പോയി കണ്ടതായും സതീശന്‍ ആരോപിച്ചു.
ആര്‍.എസ്.എസിന്റെ ക്യാമ്പു നടക്കുന്ന സമയത്താണ് ആര്‍.എസ്.എസ് നേതാവിനെ കണ്ടത്. ഔദ്യോഗിക വാഹനം ഹോട്ടല്‍ മുറ്റത്തു നിര്‍ത്തിയിട്ട് സ്വകാര്യ കാറിലാണ് കൂടിക്കാഴ്ചയ്ക്ക് പോയത്-സതീശന്‍ ആരോപിച്ചു.