വീട്ടുകാർ പുറത്തുപോയ സമയത്ത് സ്വർണാഭരണ മോഷണം; പിടിക്കപ്പെടുമെന്ന് മനസ്സിലായതോടെ കുറച്ചു സ്വർണം പണയം വെച്ച് ബാക്കി കവറിൽ പൊതിഞ്ഞ് വീടിനു മുന്നിൽ ഉപേക്ഷിച്ചു, പിടിയിലായത് അയൽവാസി 

 

വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ അയല്‍വാസി പൊലീസിന്റെ പിടിയിലായി. സരസമ്മയെയാണ് ആലപ്പുഴ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കരുവാറ്റ വടക്കു മണക്കാടന്‍ പള്ളിപ്പടിയില്‍ ലിസിയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്ത്, സരസമ്മ വീടിനുള്ളില്‍ അതിക്രമിച്ചു കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന അഞ്ചേ മുക്കാല്‍ പവനോളം വരുന്ന സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാര്‍ മടങ്ങി എത്തിയപ്പോള്‍ വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. വീട്ടിൽ കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ വെച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടത് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണം നടന്ന വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന അയല്‍വാസിയായ സരസമ്മയെ സംശയമുള്ളതായി വീട്ടുകാര്‍ പൊലീസിനെ അറിയിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ മോഷണം പോയതില്‍ അഞ്ച് പവന്‍ സ്വര്‍ണം വീടിന്റെ മുന്നില്‍ നിന്നും കവറില്‍ ആക്കിയ നിലയില്‍ തിരികെ കിട്ടിയിരുന്നു. മുക്കാല്‍ പവന്റെ വള മാത്രമാണ് നഷ്ടമായിരുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ സരസമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. മുക്കാല്‍ പവന്‍ വള പണയം വെക്കുകയായിരുന്നു എന്നും പ്രതി പൊലീസിനോട് പറഞ്ഞു. ഇതും പൊലീസ്  കണ്ടെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വൊര്‍ക്കാടി, ബാക്രബയലില്‍ പന്നിയെ പിടികൂടാന്‍ കൂടുതല്‍ കെണികള്‍ സ്ഥാപിച്ചിട്ടുള്ളതായി സംശയം; പൊലീസ് തെരച്ചില്‍ ആരംഭിച്ചു, അപകടത്തിനു സാധ്യത ഉള്ളതിനാല്‍ തെരച്ചില്‍ കരുതലോടെ
പാക്യാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് ഒരു കോടി രൂപയുടെ സംഭാവന; പാസ് ബുക്കില്‍ തുക ഇല്ലെന്നു പള്ളികമ്മിറ്റി, വിവാദങ്ങള്‍ക്കിടയില്‍ ഒരു കോടി നല്‍കിയ പ്രവാസി വ്യവസായിയെ കാണാതായി, ബേക്കല്‍ പൊലീസ് കേസെടുത്തു, പള്ളിക്കമ്മിറ്റിയും പരാതി നല്‍കി

You cannot copy content of this page