കോഴിക്കോട്: വടകര, മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കാറോടിച്ചിരുന്ന തലശ്ശേരി, ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂമാഹിയിലെ കളത്തില്‍ ഷിജിത്ത് (40) എന്നിവരാണ് മരിച്ചത്. ജൂബി അപകടസ്ഥലത്തും ഷിജില്‍ വടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിര്‍ ദിശകളില്‍ നിന്നും എത്തിയ കാറും ലോറിയും കൂട്ടിയിടിക്കുന്നതിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇന്നു രാവിലെയാണ് അപകടം. അപകടം സംബന്ധിച്ച് വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.