കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു ദുബായിൽ വെച്ച് യുവതിയെ നടൻ നിവിൻ പോളി പീഡിപ്പിച്ചതായി പരാതി. എറണാകുളം ഊന്നുകൽ പൊലീസാണ് നടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി. നിർമ്മാതാവ് എം കെ സുനിലാണ് രണ്ടാംപ്രതി. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. കഴിഞ്ഞ നവംബറിൽ ദുബായിലെ ഹോട്ടലിൽ വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയിൽ പറയുന്നത്. അന്വേഷണം എസ് ഐ ടി സംഘം ഏറ്റെടുക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുശേഷമുള്ള പരാതികളിൽ എറണാകുളത്ത് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11 ആയി.