തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പി.വി അന്‍വറും തമ്മില്‍ കൂടിക്കാഴ്ച നടത്തി. സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു അന്‍വര്‍ തന്റെ മുന്‍നിലപാട് മയപ്പെടുത്തി. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തിയുള്ള അന്വേഷണം വേണോയെന്നു പാര്‍ട്ടി തീരുമാനിക്കുമെന്ന് അന്‍വര്‍ പറഞ്ഞു. ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയോട് പറഞ്ഞു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കു എഴുതി കൊടുത്തു. പൊലീസിലെ പുഴുക്കുത്തുകള്‍ തുറന്നു കാട്ടുകയാണ് താന്‍ ചെയ്തത്. സഖാവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം ഞാന്‍ ചെയ്തു-അന്‍വര്‍ പറഞ്ഞു. അതേ സമയം പരസ്യ പ്രസ്താവന നടത്തുന്നതില്‍ അന്‍വറിനെ മുഖ്യമന്ത്രി വിലക്കിയതായാണ് സൂചന.