എ ഡി ജി പി എം ആര്‍ അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭരണപക്ഷ എം എല്‍ എ; എ ഡി ജി പി അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ മാതൃകയാക്കുന്നു, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പരാജയം

 

മലപ്പുറം: ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി എം ആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ അജിത് കുമാര്‍ മാതൃകയാക്കുന്നു. ആളുകളെ കൊല്ലിച്ചിട്ടുള്ള അദ്ദേഹം നൊട്ടോറിയസ് ക്രമിനലാണ്- അന്‍വര്‍ ആരോപിച്ചു. ആവശ്യം വരികയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടും -അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിപരാജയമാണ്. പൊളിറ്റിക്കല്‍ സെക്രട്ടറിയെയും എ ഡി ജി പി യെയും മുഖ്യമന്ത്രി വിശ്വസിച്ചാണ് ചുമതലകള്‍ ഏല്‍പ്പിച്ചത്. അവര്‍ ആ ചുമതലകള്‍ ചെയ്തില്ല- അന്‍വര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page