കാസര്‍കോട്: ഉറക്കത്തിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച വടംവലി താരം മരിച്ചു.
അട്ടേങ്ങാനം വെള്ളമുണ്ട സ്വദേശി സനേഷ് (38) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെയാണ് സനേഷിന് നെഞ്ചുവേദന അനുവപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഹൃദയാഘാതം മൂലം
മരണം സംഭവിച്ചിരുന്നു. 2008 മുതല്‍ വടംവലി ടീമുകളില്‍ സജീവമായിരുന്നു. ടൗണ്‍ ടീം ഒടയംചാല്‍, ഇ.എം.എസ് അട്ടേങ്ങാനം, വിവേകാനന്ദ ക്ലായി, ചുള്ളിക്കര വടംവലി ടീം തുടങ്ങിയ ടീമുകള്‍ക്കുവേണ്ടി ജേഴ്‌സിയണിഞ്ഞിരുന്നു. കഴിഞ്ഞ സീസണ്‍ ജീംഖാന മാവുങ്കാലില്‍ പ്രാക്ടീസിന് ശേഷം വീട്ടിലേക്ക് മടങ്ങവേ ബൈക്ക് അപകടത്തില്‍ പരിക്കേറ്റിരുന്നു. ഈ സീസണ്‍ മത്സരത്തിന് ഇറങ്ങാനിരിക്കേയാണ് മരണം. ഏഴാംമൈലില്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. അട്ടേങ്ങാനം ദാമോദരന്റെയും രാധയുടെയും മകനാണ്. ഭാര്യ: അജിത പോര്‍ക്കളം. സഹോദരി സജിത.







