കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ പിടിയില്‍. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ഹംസക്കോയ(55)യാണ് മുക്കം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അംഗനവാടി ടീച്ചർക്ക് തോന്നിയ സംശയമാണ് സംഭവം പുറത്തറിയിച്ചത്. പീഡനത്തെ തുടർന്ന് ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് അംഗനവാടി ടീച്ചർ സംസാരിച്ചതോടെയാണ് കാര്യങ്ങൾ തിരിച്ചറിയുകയായിരുന്നു. തുടർന്ന് കുന്ദമംഗലം ഐസിഡിഎസ് ഓഫീസറെ കാര്യങ്ങൾ അറിയിച്ചു. സംഭവം ബോധ്യപ്പെട്ടതോടെ പൊലീസിന് പരാതി കൈമാറുകയായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.







