പ്രസവശേഷവും യുവതിക്ക് കലശലായ വയറുവേദന; സ്‌കാന്‍ ചെയ്തപ്പോള്‍ വയറിനുള്ളില്‍ കണ്ടെത്തിയത് ഓപ്പറേഷന് ഉപയോഗിച്ച കത്രിക, ആശുപത്രിക്കെതിരെ പരാതി

 

പ്രസവശേഷം യുവതിക്ക് കലശലായ വയറുവേദന ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വയറിനുള്ളില്‍ കണ്ടെത്തിയത് കത്രിക. സംഭവത്തെ തുടര്‍ന്ന് ആശുപത്രിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കി. ആലപ്പുഴ താനല്ലാക്കല്‍ സ്വദേശിനിയുടെ പ്രസവാനന്തര ശസ്ത്രക്രിയക്കിടെയാണ് കത്രിക വയറില്‍ കുടുങ്ങിയത്. കരുവാറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ രണ്ടിനായിരുന്നു ശസ്ത്രക്രിയ നടന്നത്. രണ്ടുദിവസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് തുന്നല്‍ എടുക്കുകയും ചെയ്തിരുന്നു. 15 ദിവസത്തിനുശേഷം അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ യുവതി വീണ്ടും ആശുപത്രിയില്‍ എത്തി. സ്‌കാന്‍ ചെയ്ത് പരിശോധന നടത്തിയപ്പോള്‍ കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ച് ഡോക്ടര്‍ പറഞ്ഞുവിട്ടതായി ഭര്‍ത്താവ് പറയുന്നു. വേദന കലശലായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ സ്‌കാനിങിലാണ് കത്രിക വയറിനുള്ളില്‍ കുടുങ്ങിയതായി കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുത്തു. പുറത്തെടുക്കാന്‍ വൈകിയിരുന്നെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു. ഡിഎംഒ ക്കും ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയ ഡോ.വിജയകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആരോഗ്യമന്ത്രിക്കെതിരേ സംസ്ഥാന വ്യാപക പ്രതിഷേധം; കാഞ്ഞങ്ങാട് ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു, നേതാവിന്റെ തലപൊട്ടി

You cannot copy content of this page