അന്നു കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജി വച്ചില്ല; അതിനാല്‍ മുകേഷ് രാജി വയ്‌ക്കേണ്ടതില്ല: ഇ.പി ജയരാജന്‍, നിലപാട് കടുപ്പിച്ച് സിപിഐ, തീരുമാനം ഉച്ച കഴിഞ്ഞ്

 

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കൊല്ലം എം.എല്‍.എ മുകേഷ് ഇപ്പോള്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സമാന രീതിയിലുള്ള കേസുകളില്‍ പ്രതികളായിട്ടുണ്ട്. അന്നവര്‍ രാജി വച്ചില്ല. പിന്നെന്തിനു മൂന്നാമത് പ്രതിയായ മുകേഷ് രാജിവയ്ക്കണം?-ഇ.പി ജയരാജന്‍ ചോദിച്ചു. അന്നവര്‍ രാജി വച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മുകേഷും രാജി വയ്ക്കുമായിരുന്നു. നടി നല്‍കിയ പരാതിയില്‍ പൊലീസ് ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം സിപിഐ ദേശീയ നേതാവ് ആനിരാജ ശക്തമായ നിലപാടുമായി രംഗത്തെത്തി. ബലാത്സംഗ കേസില്‍ പ്രതിയായ മുകേഷ് എം.എല്‍.എ സ്ഥാനം രാജി വയ്ക്കുക തന്നെ വേണം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണ്-ആനിരാജ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ രാജി വക്കാതിരുന്നതു കൊണ്ടു ഇടതുമുന്നണി എം.എല്‍.എ.യും രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാട് ഇടതുമുന്നണി കാഴ്ചപ്പാടല്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മുകേഷിന്റെ രാജി കാര്യത്തില്‍ സിപിഐ നിലപാട് ഉച്ച കഴിഞ്ഞ് അറിയിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page