കാസര്‍കോട്: ക്ലാസ് കഴിഞ്ഞ ശേഷം വീട്ടിലേക്ക് പോകാതെ ട്രെയിന്‍ കയറി. നാടുവിട്ട പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ മൂന്നു പേരെ കാസര്‍കോട്ട് പിടികൂടി. പിന്നീട് ബന്ധുക്കളെത്തി ഇവരെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി.
കണ്ണൂര്‍, ചൊക്ലി, കരിയാട് സ്വദേശികളായ മൂന്നുപേരാണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് ബംഗ്‌ളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംശയകരമായ സാഹചര്യത്തില്‍ മൂന്നു കുട്ടികളെ കണ്ടെത്തിയത്. സ്‌കൂള്‍ യൂണിഫോമിലായിരുന്നു കുട്ടികള്‍. ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ സംശയം തോന്നിയ റെയില്‍വെ പൊലീസ് അന്വേഷിച്ചപ്പോഴാണ് സംഭവം വ്യക്തമായതെന്നു അധികൃതര്‍ പറഞ്ഞു.
