മംഗളൂരു: അക്കൗണ്ടില്‍ പണമില്ലാതെ ചെക്ക് മടങ്ങിയ കേസില്‍ കന്നഡ സിനിമ, ടിവി നടി പത്മജ റാവുവിന് മംഗളൂരു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (എട്ട്) മൂന്ന് മാസം വെറും തടവും 40.20 ലക്ഷം രൂപ പിഴയും വിധിച്ചു. മംഗളൂരുവിലെ തുളു സിനിമ സംവിധായകന്‍ വീരേന്ദ്ര ഷെട്ടി കാവൂര്‍ നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. 2020 ജൂണ്‍ 17ന് മംഗളൂരു വീരു ടാക്കീസ് ഉടമ കൂടിയായ ഷെട്ടിയില്‍ നിന്ന് 40 ലക്ഷം രൂപ നടി കടമായി വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു. മംഗളൂരുവിലെ തുളു സിനിമ സംവിധായകന്‍ വീരേന്ദ്ര ഷെട്ടി കാവൂര്‍ നല്‍കിയ പരാതിയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ഐ.സി.ഐ.സി.ഐ ബാങ്ക് ബാണശങ്കരി ശാഖയിലെ അക്കൗണ്ടിന്റെ ചെക്കാണ് മടങ്ങിയത്. ചെക്ക് മടങ്ങിയതിനെതിരെ നല്‍കിയ പരാതി വ്യാജമാണെന്നാണ് നടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഷെട്ടി ചെക്ക് ലീഫ് തട്ടിയെടുത്ത് നടിയുടെ വ്യാജ ഒപ്പിട്ടതാണെന്നും പറഞ്ഞു. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ നടി പരാജയപ്പെട്ടു. തുടര്‍ന്നാണ് ജസ്റ്റിസ് പി.എ. പവാസ് വിധി പ്രസ്താവിച്ചത്. 40.17 ലക്ഷം പരാതിക്കാരനും 3000 രൂപ കോടതി ചെലവായുമാണ് നടി അടക്കേണ്ടത്.







