കാസര്‍കോട്: ബദിയഡുക്ക മാവിനക്കട്ടയില്‍ ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ക്കു ഗുരുതരമായി പരിക്കേറ്റു. മുബഷീര്‍ (22) എന്നയാള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റയാളുടെ സ്ഥലം വ്യക്തമായിട്ടില്ല. കാര്‍ പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റയാളെ ബദിയഡുക്കയിലും ചെങ്കളയിലും ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി.