തിരുവനന്തപുരം: ഓണത്തിനു രണ്ടു മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു
ഈ മാസത്തെ പെന്‍ഷനും അഞ്ചു മാസത്തെ കുടിശ്ശികയില്‍ ഒരു ഗഡുവുമാണ് നല്‍കുക. ഇതിനുള്‍പ്പെടെ ഓണക്കാല ചെലവുകള്‍ക്കു 3000 കോടി രൂപ കടമെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 60 ലക്ഷം പെന്‍ഷന്‍കാരാണുള്ളത്. ഇവര്‍ക്ക് ഓണത്തിനു മുമ്പ് 3200 രൂപ വീതം നല്‍കും. ഇതിന് 1800 കോടി രൂപ ചെലവു കണക്കാക്കിയിട്ടുണ്ട്.