തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകള്‍ക്ക് മഞ്ഞ അലര്‍ട്ടാണ് ഇന്ന് നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറംത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കാസര്‍കോട് അടക്കം അഞ്ച് ജില്ലകള്‍ക്ക് ശക്തമായ മഴ മുന്നറിയിപ്പാണ് കേന്ദ്രം നല്‍കുന്നത്. അതോടൊപ്പം ശക്തമായ മഴ, അതിശക്തമായ മഴയായി മാറുമെന്നും വ്യക്തമാകുന്നു. ആഗസ്റ്റ് 29, 30 തീയതികളില്‍ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ടാണ് നിലനില്‍ക്കുകയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 30നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കാണ് യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടാണ്. ഇന്നും നാളെയും തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.







