ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ വർണ്ണാഭമായി വീഥികൾ, മയിൽപ്പീലിച്ചന്തത്തിൽ അമ്പാടി മുറ്റങ്ങൾ

കാസർകോട്: ദ്വാപരയുഗസ്മരണകളുണർത്തി വീട്ടുകൂട്ടങ്ങൾ അമ്പാടിമുറ്റങ്ങളായി. രാധികമാരുടെയും കണ്ണനുണ്ണികളുടെയും സാന്നിധ്യം നിറപ്പകിട്ടേകിയ ദിനത്തിൽ നാടെങ്ങും ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒട്ടേറെ അമ്പാടിമുറ്റങ്ങളാണ് തിങ്കളാഴ്ച ഒരുങ്ങിയത്. വിവിധ ക്ഷേത്രങ്ങളുടെ നേതൃത്വത്തിലും ആഘോഷങ്ങളുണ്ടായി. കൃഷ്ണ വേഷങ്ങൾക്കും പുരാണ വേഷങ്ങൾക്കു മൊപ്പം നിശ്ചല ദൃശ്യങ്ങളും ശോഭായാത്രയിൽ അണിനിരന്നു. ഗോപിക നൃത്തം, ഉറിയടി തുടങ്ങിയവയും ഉണ്ടായിരുന്നു.

ബോവിക്കാനത്താണ് ജില്ലയിലെ ഏറ്റവും വലിയ ശോഭായാത്ര നടന്നത്. വലിയ ഭക്തജന കൂട്ടം ടൗണിൽ തടിച്ചുകൂടി. കാഞ്ഞങ്ങാട് നഗരം എന്നിവിടങ്ങളിലും ശോഭായാത്ര കളുണ്ടായിരുന്നു. നീലേശ്വരം മേഖലയിൽ നീലേശ്വരം നഗർ ചീർമ്മക്കാവ്, പുറത്തേക്കൈ, തൈക്കടപ്പുറം, മരക്കാപ്പ് കടപ്പുറം, കരിന്തളം, പുങ്ങംചാൽ, പിലിക്കോട് എന്നീ സ്ഥലങ്ങളിലും വിപുലമായി ശോഭായാത്രകൾ നടത്തി. പനത്തടി മേഖലയിൽ കൊട്ടോടി, ചുള്ളിക്കര, ആടകം, പെരുമ്പള്ളി, അടോട്ട്കയം, കോളിച്ചാൽ, അയ്യങ്കാവ്, പരപ്പ, പ്രാന്തർക്കാവ്, പാണത്തൂർ, പെരുമ്പള്ളി എന്നിവിടങ്ങളിൽ ശോഭായാത്രകൾ നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page