കാസര്‍കോട്: ചെങ്കള, നാലാംമൈലില്‍ ഇരു സംഘങ്ങള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഏതാനും പേര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പൊലീസ് സംഘട്ടനത്തിലേര്‍പ്പെട്ടവരെ ലാത്തി വീശി ഓടിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഇരിക്കുന്ന സ്ഥലത്തെച്ചൊല്ലി ഉണ്ടായ തര്‍ക്കം രണ്ടു പ്രദേശങ്ങളിലുള്ള ആള്‍ക്കാര്‍ ഏറ്റുപിടിച്ചതാണ് കൂട്ടത്തല്ലിനു കാരണമായതെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചേരി തിരിഞ്ഞ് സംഘട്ടനം നടത്തിയതിന് കണ്ടാല്‍ അറിയാവുന്ന 15 പേര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.