നീന്തലിനിടെ തടാകത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കര്‍ണാടക ഇന്ദ്രാലി സ്വദേശിയും മണിപ്പാലിലെ വിദ്യാര്‍ത്ഥിയുമായ സിദ്ധാര്‍ത്ഥ് ഷെട്ടി (17) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് കരമ്പാലി തടാകത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം നീന്താനെത്തിയതായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
മറ്റൊരു സംഭവത്തില്‍ അലവൂരിലെ നിലേപ്പാടി പുഴയില്‍ രണ്ട് പേര്‍ നദിയില്‍ വീണു. സെല്‍ഫിയെടുക്കുന്നതിനിടെ വെള്ളക്കെട്ടിലാകുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ഉടന്‍ തന്നെ ഇവരെ രക്ഷപ്പെടുത്തി മണിപ്പാലിലെ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.







