നാട് അമ്പാടിയാവുന്നു; കാസര്‍കോട് ജില്ലയില്‍ 166 കേന്ദ്രങ്ങളില്‍ ഇന്ന് ശോഭായാത്രകളും മഹാശോഭായാത്രകളും

 

കാസര്‍കോട്: ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവും ശോഭായാത്രയും ആരംഭിച്ചു. നഗരങ്ങളും നാട്ടിമ്പുറങ്ങളും അലങ്കാരങ്ങളും ആഘോഷങ്ങളും പൂക്കളങ്ങളും ധാര്‍മിക സമ്മേളനങ്ങളും മാതൃസംഗമങ്ങളും കലാ-കായിക മല്‍സരങ്ങളും കൊണ്ട് അമ്പാടികളായി രൂപപ്പെട്ടു തുടങ്ങി. ബദിയടുക്ക കിന്നിമാണി ക്ഷേത്രത്തില്‍ നിന്നു ഗണേശ മന്ദിരത്തിലേക്ക് രാവിലെ ആകര്‍ഷകമായ ഘോഷയാത്ര നടന്നു. ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും വിഥികള്‍ നിറഞ്ഞു. കാണികള്‍ക്ക് ശോഭായാത്ര ദൃശ്യാനുഭവമായിരുന്നു. ശോഭായാത്ര ഗണേശ മന്ദിരത്തിലെത്തിയതോടെ വിവിധ കലാപരിപാടികള്‍ ആരംഭിച്ചു. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്രത്തിലും ശ്രീകൃഷ്ണ ജയന്തി രാവിലെ വിപുലമായി ആഘോഷിച്ചു. കാസര്‍കോട് ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ശ്രീകൃഷ്ണ സ്തുതി ഗീതങ്ങള്‍ അലയടിക്കുന്നുണ്ട്. ഉച്ചമുതല്‍ ജില്ലയിലെ 166 കേന്ദ്രങ്ങളില്‍ ശോഭായാത്ര നടക്കും. ബോവിക്കാനം, മധൂര്‍, കാസര്‍കോട്, കുമ്പള, ബദിയടുക്ക, എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ചു മഹാശോഭായാത്രകള്‍ നടക്കും. ഉദുമ, പരവനടുക്കം, ബന്തടുക്ക, രാംനഗര്‍, പുല്ലൂര്‍, അമ്പലത്തറ, കൊട്ടോടി, കോളിച്ചാല്‍, നീലേശ്വരം, തൈക്കടപ്പുറം എന്നിവടങ്ങളിലും മഹാശോഭായാത്രയുണ്ടാകും. ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനെ കരകയറ്റാന്‍ സ്‌നേഹനിധി ശോഭായാത്രയിലും ആഘോഷത്തിലും സ്വരൂപിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page