പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയി. ബംഗളൂരു ദാസറഹള്ളയിൽ ആണ് സംഭവം. ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. സംഭവത്തിൽ കേസെടുത്ത അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തു. വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ യുവതി ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി നേരത്തെയും ശ്രമിച്ചിട്ടുണ്ടെന്നും ഇവർ പൊലീസിനു മൊഴി നൽകി.







