തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് തല്‍സ്ഥാനം രാജിവച്ചു. ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. രഞ്ജിത്ത് രാജിവയ്ക്കണമെന്ന് വിവിധ കോണുകളില്‍ നിന്നു ആവശ്യം ഉയര്‍ന്നിരുന്നു. സിദ്ദീഖ് അമ്മ യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു രാജിവച്ചതിനു പിന്നാലെയാണ് രഞ്ജിത്തിന്റെ രാജി.
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ഹേമ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ രഞ്ജിത്തിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഇടതു മുന്നണിയില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. എന്നാല്‍ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജിചെറിയാന്‍ സ്വീകരിച്ചിരുന്നത്. ഇതു വലിയ കോലാഹലങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സര്‍ക്കാരും പ്രതിസന്ധിയിലായി. ഇതിനു പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്. ഇതിനിടെ രഞ്ജിത്തിന്റെ കോഴിക്കോട്ടെ വീട്ടിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. വീടിന് ശക്തമായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ പ്രതിഷേധ പ്രകടനക്കാരെ പൊലീസ് തടഞ്ഞു.







