പള്ളിക്കര പഞ്ചായത്തിലെ രണ്ടാംവാര്‍ഡ് ലീഗ് അംഗം അയോഗ്യനായി; ചുമതല മൂന്നാം വാര്‍ഡ് ഐഎന്‍എല്‍ അംഗത്തിന്

കാസര്‍കോട്: കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സൊസൈറ്റിയില്‍ നടന്ന തട്ടിപ്പ് കേസില്‍ പ്രതിയായ പള്ളിക്കര പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറും മുസ്ലിം ലീഗ് നേതാവുമായ അഹമ്മദ് ബഷീര്‍ അയോഗ്യനാക്കി. തുടര്‍ച്ചയായി മൂന്നുയോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയോ കാരണം പഞ്ചായത്ത് ബോര്‍ഡിനെ അറിയിക്കാതിരിക്കുകയോ ചെയ്താല്‍ പഞ്ചായത്ത് രാജ് നിയമം അനുസരിച്ച് ആ മെമ്പര്‍, മെമ്പര്‍ സ്ഥാനത്തുനിന്ന് സ്വയം അയോഗ്യനാകും. ഇത്തരം സാഹചര്യങ്ങളില്‍ അയോഗ്യനാക്കപ്പെടുന്ന മെമ്പര്‍ പ്രതിനിധാനം ചെയ്യുന്ന വാര്‍ഡിന്റെ ചുമതല വീണ്ടും തെരഞ്ഞടുപ്പ് നടക്കുന്നതുവരെ പ്രസിഡന്റിനായിരിക്കും. എന്നാല്‍ പ്രസിഡന്റ് എം കുമാരന്‍ ജോലി തിരക്ക് മൂലം ആ ചുമതല ഏറ്റെടുക്കാത്തതിനെ തുടര്‍ന്നാണ് തൊട്ടടുത്ത മൂന്നാം വാര്‍ഡ് അംഗം നാഷണല്‍ ലീഗിലെ കുഞ്ഞബ്ദുള്ളയ്ക്ക് രണ്ടാം വാര്‍ഡിന്റെ ചുമതല കൂടി വ്യാഴാഴ്ച നടന്ന ഭരണ സമിതിയോഗം കൈമാറിയത്. ഇതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോയി. ഇതിനെതിരെ കോടതി സമീപിക്കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് സൊസൈറ്റിയിലെ സ്വര്‍ണ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 100 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അഹമ്മദ് ബഷീര്‍ ജാമ്യത്തിലിറങ്ങിയത്. പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ 14 വാര്‍ഡ് എല്‍ഡിഎഫിനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വിവാഹ മോചനത്തിനു കേസുകൊടുത്ത വിരോധം: യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം; തടയുന്നതിനിടയില്‍ ഭാര്യാമാതാവിനും പൊള്ളലേറ്റു, അക്രമി പൊലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയില്‍
Scroll to top

You cannot copy content of this page