തളങ്കര സ്വദേശിയുടെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നു 9.96 ലക്ഷം രൂപ തട്ടി; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ഉടമ അറിയാതെ എന്‍.ആര്‍.ഐ അക്കൗണ്ടില്‍ നിന്നു 9.96 ലക്ഷം രൂപ പിന്‍വലിച്ചു. തളങ്കര സ്വദേശി നല്‍കിയ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 2023 ഏപ്രില്‍ ഒന്നു മുതല്‍ 2024 ജൂണ്‍ 30വരെയുള്ള കാലയളവിലാണ് പണം പിന്‍വലിച്ചത്. ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയും പണമായി പിന്‍വലിച്ചുമാണ് തട്ടിപ്പ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page