വെള്ളുടയില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയവരെ ജനകീയ സമരസമിതി തടഞ്ഞു; സ്ഥലത്ത് പൊലീസുമായി ഉന്തും തള്ളും: സമരസമിതി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

കാസര്‍കോട്: വെള്ളുടയില്‍ ദുര്‍ഗ ഭഗവതി ക്ഷേത്രപരിസരത്ത് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ എത്തിയ കമ്പനി അധികൃതരെ നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതിനെ തുടര്‍ന്ന് സമരസമിതി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി.ദാമോധരന്‍, കെപി ഷൈന്‍, എ സന്തോഷ് കുമാര്‍ നേതൃത്വത്തിലുള്ള നൂറോളം പൊലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. സോളാര്‍ കമ്പനി അധികൃതര്‍ സ്ഥലത്തെത്തുമെന്നറിഞ്ഞ് സ്ത്രീകള്‍ അടക്കമുള്ള നൂറോളം ആളുകള്‍ സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. സ്വകാര്യ വ്യക്തി ജിന്‍ഡല്‍ കമ്പനിക്ക് വില്‍പ്പന നടത്തിയ 52 എക്കര്‍ സ്ഥലത്താണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നത്. നെല്ലിയടുക്കം, കാനം, ഏച്ചിക്കാനം, പട്ടത്തുമൂല തുടങ്ങിയ കോളനികളിലെ നൂറ് കണക്ക് ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്താണ് പ്ലാന്റുവരുന്നത്. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങള്‍ താമസിക്കുന്നില്ലായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അനുമതിപത്രം വാങ്ങിയതെന്നാണ് സമരസമിതി ആരോപിക്കുന്നത്. ജനകീയ സമരസമിതി പ്രവര്‍ത്തകന്‍ ഹൈക്കോടതി നല്‍കിയ ഹരജിയില്‍ 27 ന് വിധി പറയും. മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും, കോടോം ബേളൂര്‍ പഞ്ചായത്ത് 18-ാം വാര്‍ഡിലും
ഇതിനകം തന്നെ 500 ലധികം എക്കര്‍ സ്ഥലത്ത് സോളാര്‍ പാനല്‍ സ്ഥാപിച്ചുകഴിഞ്ഞു.

 

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്ത് ക്വാര്‍ട്ടേഴ്‌സില്‍ പട്ടാപ്പകല്‍ കവര്‍ച്ച; ആരിക്കാടിയില്‍ ഇരുനിലവീട് കുത്തിത്തുറന്ന് വിലയേറിയ വാച്ചും ഡി വി ആറും കവര്‍ന്നു, ബദിയഡുക്ക, ബേളയില്‍ അടച്ചിട്ട വീട്ടില്‍ നിന്നു 5 പവനും 80,000 രൂപയും നഷ്ടപ്പെട്ടു

You cannot copy content of this page