കാസര്‍കോട്: നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നു അരലക്ഷത്തോളം രൂപ വില മതിക്കുന്ന ഇലക്ട്രിക് സാധനങ്ങള്‍ കവര്‍ച്ച ചെയ്ത ആള്‍ മൂന്നാം നാള്‍ അറസ്റ്റില്‍. ഉപ്പള, പെരിങ്കടി, ജനപ്രിയയിലെ മുഹമ്മദ് ഇക്ബാലി(44)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ആഗസ്ത് 19ന് രാത്രിയിലാണ് മോഷണം. അബ്ദുല്‍ റസാഖ് എന്നയാള്‍ ഉപ്പള, ഐല മൈതാനത്തിനു സമീപത്തു പണിതു കൊണ്ടിരിക്കുന്ന വീട്ടിലാണ് കവര്‍ച്ച. 19ന് വൈകുന്നേരം വീട് പൂട്ടി പോയതായിരുന്നു. പിറ്റേന്നാള്‍ എത്തിയപ്പോഴാണ് വാതിലിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. വീട്ടിനകത്ത് പരിശോധിച്ചപ്പോള്‍ ഇലക്ട്രിക് സാധനങ്ങള്‍ കവര്‍ച്ച പോയതായി മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മഞ്ചേശ്വരം പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് ഇക്ബാലാണ് മോഷ്ടാവെന്നു കണ്ടെത്തി അറസ്റ്റു ചെയ്തത്.