കാസര്‍കോട്: കത്രിക കൊണ്ട് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ യുവാവിനെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചീമേനി, തിമിരി, താഴെചെമ്പ്രക്കാനം, കുന്നുംകിണറ്റുകരയിലെ വരുണ്‍ദാസി(26)നാണ് കുത്തേറ്റത്. ശ്വാസകോശത്തിനാണ് മുറിവേറ്റത്. അക്രമം തടയാനുള്ള ശ്രമത്തിനിടയില്‍ പിതാവ് വിപ്രദാസി(62)നും പരിക്കേറ്റു. സംഭവത്തില്‍ വരുണ്‍ ദാസിന്റെ സഹോദരനും കോഴിക്കോട്ട്, ടെറിട്ടോറിയല്‍ ആര്‍മിയില്‍ ജീവനക്കാരനുമായ വിപിന്‍ദാസിനെ ചീമേനി പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എട്ടേ മുക്കാലോടെയാണ് സംഭവം.