കുമ്പളയിലെ ഹോട്ടല്‍ ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് മുന്‍ പ്രവാസി

കാസര്‍കോട്: കുമ്പളയിലെ ഹോട്ടല്‍ ജീവനക്കാരനായ മുന്‍ പ്രവാസി തൂങ്ങി മരിച്ച നിലയില്‍. ആദൂര്‍, പൊലീസ് സ്്‌റ്റേഷന്‍ പരിധിയിലെ അഡൂര്‍, അടുക്കം സ്വദേശി ശശിധരന്‍ (48)ആണ് മരിച്ചത്. വീട്ടുമുറ്റത്തെ പന്തലില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശശിധരന്‍ കഴിഞ്ഞ ദിവസം ജോലിക്കു പോയിരുന്നില്ല. ശശിധരനും മാതാവുമാണ് തറവാട് വീട്ടില്‍ താമസം. ഏതാനും ദിവസം മുമ്പ് മാതാവ് മറ്റൊരു മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. തറവാട് വീട്ടിലെ മോട്ടോര്‍ തകരാറിലാണെന്നും നോക്കണമെന്നും മാതാവ് മകനോട് പറഞ്ഞിരുന്നു. മോട്ടോര്‍ പരിശോധിക്കാന്‍ എത്തിയ സഹോദരനാണ് ശശിധരനെ തൂങ്ങിയ നിലയില്‍ കണ്ടത്. ആദൂര്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page