കാമുകിയുടെ കാലുമാറ്റം; മാനസിക വിഷമത്തിലായിരുന്ന യുവാവ് ജീവനൊടുക്കി

കാസര്‍കോട്: കാമുകി കാലു മാറിയതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന യുവാവ് എലിവിഷം കഴിച്ചു ജീവനൊടുക്കി. കുമ്പള, സൂരംബയലിലെ സുന്ദര-സെല്‍വി ദമ്പതികളുടെ മകന്‍ വിജയ് (22)ആണ് ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ആഗസ്ത് 13ന് ആണ് വിജയിയെ എലിവിഷം കഴിച്ച നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നില അതീവ ഗുരുതരമായതോടെ പരിയാരത്തു നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരങ്ങള്‍: മോത്തിലഹമ്മു, അനു, സുനിത.
കുമ്പള പൊലീസ് ഇന്‍ക്വസ്റ്റിനായി കോഴിക്കോട്ടേക്ക് പോയിട്ടുണ്ട്. പെയിന്റിംഗ് തൊഴിലാളിയായ വിജയ് ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ യുവതിയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും കയ്യാങ്കളിക്ക് ഇടയാക്കുകയും ചെയ്തിരുന്നു. യുവതിയുടെ വീട്ടുകാരുടെ മര്‍ദ്ദനത്തില്‍ വിജയിയുടെ കൈയ്യെല്ല് പൊട്ടുകയും ഈ സംഭവത്തില്‍ യുവതിയുടെ വീട്ടുകാര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് യുവതി വിജയ് തന്നെ ശല്യം ചെയ്യുന്നതായി കാണിച്ച് കുമ്പള പൊലീസില്‍ പരാതി നല്‍കി. ഇതറിഞ്ഞ വിഷമത്തിലാണ് മകന്‍ എലിവിഷം കഴിച്ചതെന്നു വിജയിയുടെ പിതാവ് സുന്ദര പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page